പുലിയൂർ. നവംബർ ഒന്ന് നാല് അഞ്ച് ആറ് തിയതികളിലായി നടക്കുന്ന ചെങ്ങന്നൂർ ഉപജില്ല കലോത്സവത്തിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് ചടങ്ങ് പുലിയൂർ പഞ്ചായത്ത് പ്രസിഡന്റും കലോത്സവ സംഘാടക സമിതി ചെയർമാനുമായ എം ജി ശ്രീകുമാർ നിർവ്വഹിച്ചു. മേളയുടെ ജനറൽ കൺവീനറും പുലിയൂർ ഗവ.ഹയർസെക്കണ്ടറി പ്രധാന അധ്യാപികയുമായ സീന ദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേജ്&പന്തൽ കമ്മിറ്റി കൺവീനർ അനസ് എം അഷറഫ് ,
അധ്യാപക സംഘടന നേതാക്കളായ കെ എം ജോസഫ് മാത്യു ,ഇ ജോൺജേക്കബ്ബ്, കെ ബൈജു,വിജോയ് എസ് ജോസഫ് ,അശ്വിൻ ഗോപിനാഥ് ,നിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപജില്ല കലോത്സവത്തിൽ ആറ് വേദികളിലായി 110 വിദ്യാലയങ്ങളില്‍ നിന്നുളള മൂവായിരത്തിൽ പരം മത്സരാർഥികൾ പങ്കെടുക്കും. ......
ചെങ്ങന്നൂര്‍ : കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ കൗണ്‍സില്‍ സമ്മേളനം
കൊടിക്കുന്നില്‍ സുരേഷ് എം.പി
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു.
കെ കെ എന്‍ ടി സി സംസ്ഥാന പ്രസിഡന്റ് കെ.പി.തമ്പി കണ്ണാടന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ: എബി കുര്യാക്കോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ......
ചെങ്ങന്നൂർ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ തെക്കേ അറ്റത്ത് കണ്ട ചാക്ക്കെട്ടിൽ നിന്നും പത്ത് കിലോ കഞ്ചാവ് കണ്ടെത്തി. തിരുവനന്തപുരം ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർ പി എഫ് ആലപ്പുഴ, ജി ആർ പി ആലപ്പുഴ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര രൂപീകരണ യോഗം നടത്തി.
ചരിത്രം ഉറങ്ങുന്ന, ആനന്ദഭൂതേശ്വരവും, വല്ലനയും പാറയ്ക്കലും അടങ്ങുന്ന ഗുരുപാദ സ്പർശത്താൽ ധന്യമായ മണ്ണിൽ നിന്ന് ആദ്യമായാണ് ഇത്തരത്തിൽ ഒരു പദയാത്ര തുടങ്ങുന്നത്. പുണ്യനദിയായ പമ്പയുടെ തീരത്തെ പുരാണശോണാദ്രിയായ ചെങ്ങന്നൂരിന്റെ മണ്ണിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഡിസംബർ 28 ന് പുറപ്പെട്ടു 31 ന് ശിവഗിരി യിൽ എത്തിചേരുകയും ഒന്നാം തീയതി പൂജ കണ്ട് തൊഴുതു മടങ്ങുന്ന രീതിയിൽ ആണ് ക്രമികരിച്ചിട്ടുള്ളത്. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അധ്യക്ഷതയിൽ
കൂടിയ യോഗത്തിൽ പദയാത്ര ക്യാപ്റ്റൻ ആയി യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വരനെയും വൈസ് ക്യാപ്റ്റൻമാരായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ആയ
പി ഡി ഷാജിയെയും
രാജേഷ് സദാനന്ദനെയും
തീർത്ഥാടനപദയാത്രസംഘത്തിന്റെ ചെയർമാൻ ആയി
ഡി ഷാജിപിരളശ്ശേരിയേയും ജനറൽ കൺവീനർ ആയി
മോഹനൻ എൻ പാറക്കൽ എന്നിവരെയും തെരഞ്ഞെടുത്തു .ആവശ്യമായ വിവിധ കമ്മറ്റികളും രൂപീകരിച്ചു. ......
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആലപ്പുഴയിൽ നിന്നെത്തിയ ഇൻ്റേണൽ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത് .
മിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ്.
കല്ലിശ്ശേരിയിലും തിരുവൻവണ്ടൂരിലും വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ ഹോട്ടലുകൾ ,ബേക്കറികൾ തുടങ്ങിയവയ്ക്ക് 10000 രൂപ പിഴ ഈടാക്കുകയും പ്രാവിൻ കൂടിനു സമീപം മഴുക്കീറിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അടച്ചുപൂട്ടാൻ ലറ്റർ നൽകിയതായും ഇവിടെ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതായും
ഉദ്യോഗസ്ഥർ പറഞ്ഞു. ......
ചെങ്ങന്നൂർ : നഗരസഭ 13-ാം വാർഡിൽ ആൽത്തറ- ഊടാകുളം റോഡിലെ പരാതിയ്ക്ക് പരിഹാരമായി. നഗരസഭ 9 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്നാണ് പരാതി ഉയർന്നത്. ......
ചെങ്ങന്നൂർ : സമദർശി കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് മുരളി കൺവൻഷണൽ സെൻ്ററിൽ വയലാർ രാമവർമ്മ അനുസ്മരണം നടന്നു. ഗായിക മാങ്കുളം എ.ഇ. ......
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ് എം എസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പടനിലം മൈതാനത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന രമേശ് അധ്യക്ഷയായി..
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം സലിം വികസന രേഖ പ്രകാശനം ചെയ്തു.. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ വാസുദേവൻ അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ......